ഇടവപ്പാതിയെ ഓർമ്മിപ്പിയ്ക്കുന്ന മുഖമായിരുന്നു അവളുടേത്. എത്ര ചിരിച്ചാലും വാടി കൂമ്പി നിൽക്കുന്ന കണ്ണുകൾ. അലസമായി മെടഞ്ഞിട്ട മുടി. മായാൻ തുടങ്ങുന്ന കരിമഷി പൊട്ട്. എന്തോ മറന്ന മട്ടിലുള്ള നടത്തം. പ്രിയനന്ദിനി ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് ആശങ്കകളും സംശയങ്ങളും നൽകിയ പെൺകുട്ടിയായിരുന്നു. എന്തൊക്കെയോ രഹസ്യങ്ങൾ മനസ്സിലിട്ട് വരട്ടിയെടുത്ത് കൃത്രിമമായ ഒരു അസാധാരണത്വം സൃഷ്ടിച്ചിരിയ്ക്കുകല്ലേ എന്ന് പോലും ഞങ്ങൾ സംശയിച്ചിരുന്നു.അതു കൊണ്ട് തന്നെ, ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയാടിക്കൊണ്ടിരുന്ന അവളുടെ ചേതനയറ്റ ശരീരം കുറേയേറെ വേട്ടയാടുകയും ചെയ്തിരുന്നു.
ഹോസ്റ്റൽ മെസ്സിൽ നിന്ന് ഉണങ്ങിയ രണ്ട് പരിപ്പ് വടയും വെള്ളം കാച്ചിയ ചായയും അകത്താക്കി ഇക്കണോമിക്സിലെ ആശയോട് സൊറയും പറഞ്ഞ് റീഡിംഗ് റൂമിലേയ്ക്ക് നടക്കുമ്പോഴാണ് പ്രിയയെ അവസാനമായി കണ്ടത്. കൈയ്യിൽ ചുരുട്ടി പിടിച്ച ഒരു മാസികയും കുറച്ച് കടലാസുകളും, ആരെയോ കാത്തു നിൽക്കുന്നത് പോലെ . പതിവ് പോലെ ഒരു ചിരി കൈമാറ്റം നടത്തിയിട്ട് അവൾ മാഞ്ഞു പോയി. എപ്പോഴും അങ്ങനെ തന്നെയായിരുന്നു. കരയാൻ വിമ്മി നിൽക്കുന്ന മുഖത്ത് ഒട്ടിച്ച് വെച്ച പ്ലാസ്റ്റിക്ക് ചിരി. അവൾ ആ കാംപസിൽ അദൃശ്യയായിരുന്നു. ഹാജർ ബുക്കിലെ ഒരു പേരെന്നതിൽ കവിഞ്ഞ് അവൾ ആരെന്ന് പോലും ആർക്കുമറിയില്ലായിരുന്നു. റൂംമേറ്റുകൾക്ക് അവൾ തീർത്തുമൊരത്ഭുത ജീവി! കുറേ കടലാസു കൂട്ടങ്ങൾക്കിടയിൽ സ്വയമൊരു പളുങ്കു മാളിക പണിഞ്ഞ്, അതിൽ അപരിചിതമായ ജീവിതം നയിയ്ക്കുന്ന ഒരു പെൺകുട്ടി. ആരോടും ഒന്നിനോടും പരാതിയോ പരിഭവമോ ഇല്ല. ഇതൊക്കെ തന്നെയാകണം മൊഴിയെടുക്കാൻ വന്ന പൊലീസ് സംഘത്തെ കുഴക്കിയത് .
വീട്ടുകാർക്ക് പരാതിയില്ലാത്തിനാൽ പ്രിയനന്ദിനിയുടെ മരണം മറ്റു തലങ്ങളിലേയ്ക്ക് സഞ്ചരിച്ചില്ല. അവളുടെ മരണത്തിൽ ആത്മാർത്ഥമായി ദു:ഖിയ്ക്കാൻ ആ കലാലയത്തിൽ ആരുമുണ്ടായിരുന്നില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം. അവളുടെ മുറിയിൽ ഒപ്പം താമസിച്ചിരുന്നവർ മറ്റു മുറികളിലേക്ക് മാറുകയും, ആ മുറി സീൽ ചെയ്ത് അടച്ചു പൂട്ടിയതിലും കവിഞ്ഞ് യാതൊന്നും സംഭവിച്ചതുമില്ല. ആ സെമസ്റ്ററവസാനം കൊഴിഞ്ഞ ഇലകളോടൊപ്പം അവളും മണ്ണോടു ചേർന്നു.
സെമസ്റ്റർ പരീക്ഷയും ക്രിസ്തുമസും കഴിഞ്ഞ് അവസാന സെമസ്റ്റർ തുടങ്ങി. കലോത്സവ തിരക്ക്, ഇൻറ്റേണൽ യജ്ഞം എന്നിങ്ങനെ ദിവസങ്ങൾ ഓടിക്കൊണ്ടിരുന്നു. പ്രിയയും അവളുടെ കടലാസു കൂട്ടവും തിരക്കിനിടയിൽ അലിഞ്ഞില്ലാതായി, ആരുമറിയാതെ. സ്പോർട്സ് മീറ്റ് കഴിഞ്ഞ ആയിടയ്ക്കാണ് പുതിയ ലൈബ്രറി കെട്ടിടത്തിലേക്ക് പഴയ പുസ്തകങ്ങൾ മാറ്റാൻ തുടങ്ങിയത്. പതിനായിരക്കണക്കിനു പുസ്തകങ്ങൾ ! പഴയ മണം തങ്ങി നിൽക്കുന്ന ഷെൽഫുകളിൽ നിന്ന് യുങ്ങിനെയും മോപ്പാസാങ്ങിനെയും ഉർസുലയെയും താഴെയിറക്കുന്നതിനിടയിലാണ് മിനുസമുള്ള വയലറ്റ് കടലാസുകൾ കണ്ണിലുടക്കിയത്. പ്രിയനന്ദിനി കൊണ്ട് നടന്നിരുന്ന അതേ കടലാസുകൾ... എന്തെന്നില്ലാത്ത ഭയവും ആകാംഷയും , അവൾ ആരോടും പറയാതെ സൂക്ഷിച്ച എന്തൊക്കെയോ കൈവെളളയിൽ. സിൽവിയാ പ്ലാത്തിലും, ലാർക്കിനിലും അവൾ ഒളിപ്പിച്ച് വെച്ച വാക്കുകൾ.. അവ നങ്കൂരമിടാൻ ഒരുങ്ങിയിരുന്നതാവാം..
സംബോധനയില്ലാത്ത അൻപതോളം കത്തുകൾ.ഒരേയിനം കടലാസിൽ
രണ്ട് തരം കൈപ്പടയിൽ എഴുതപ്പെട്ട കത്തുകൾ .സത്യമെന്ന് തോന്നുന്ന ഒരു മിഥ്യാ ലോകം. ആ ലോകത്തേയ്ക്കുള്ള വാതിലായിരുന്നു അവളുടെ കടലാസുകൾ. അവിടെ അവൾ സ്റ്റേജിൽ നൃത്തം ചവിട്ടുന്ന നർത്തകിയാണ്; വേഷങ്ങൾ പകർന്നാടുന്ന നടിയാണ്; ഊർജ്ജസ്വലയായ ചുണക്കുട്ടിയാണ്. എല്ലാ മത്സരങ്ങളിലും വിജയി, അസൂയാവഹമായ ജീവിതം ജീവിയ്ക്കുന്ന സർവ്വസൗഭാഗ്യവതിയായ മിടുക്കി. അവൾ ജീവിക്കാനാഗ്രഹിച്ച ജീവിതത്തെ ആ കടലാസുകളിൽ കോറിയിട്ടു.അക്ഷരങ്ങൾക്കിടയിൽ എവിടെയോ വെച്ച് യാഥാർത്ഥ്യത്തിനു പിടികൊടുത്ത് അപ്രത്യക്ഷയാകാനായിരുന്നു അവളുടെ തീരുമാനം.ആർക്കോ എഴുതിയതാകാം, അല്ലെങ്കിൽ അവൾ ലോകത്തിന്റെ ഭാഗമായിരുന്നു എന്ന ഓർമ്മപ്പെടുത്തലാവാം.
പ്രിയനന്ദിനി, നിന്റെ പ്രകാശമറ്റ കണ്ണുകളിൽ തിരി താഴ്ത്തി വെച്ച വെളിച്ചം നിന്റെ അക്ഷരങ്ങളായിരുന്നു; വടിവൊത്ത അക്ഷരങ്ങൾ.

Comments
Post a Comment