Skip to main content

Posts

Showing posts from January, 2020

Balloon IFFK Film Review- 1

നോവലിസ്റ്റ്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ സമകാലിക ടിബറ്റന്‍ സംസ്കാരത്തിന്റെ അന്ത:സത്ത തിരിച്ചറിഞ്ഞ് പുറം ലോകത്തിനു മുൻപിൽ കൊണ്ടു വന്ന  പ്രധാന വ്യക്തികളില്‍ ഒരാളാണ് പെമ സെഡെന്‍. കുടുംബാസൂത്രണത്തിനായി ചൈന ഏര്‍പ്പെടുത്തിയ ഒറ്റ-ശിശു നയത്തിന്റെയും ബുദ്ധമത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും  കഷ്ടപ്പാടിന്‍റെയും പരിശോധനയാണ് ബലൂൺ എന്ന ചിത്രം.ഈ നയത്തിലൂടെ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങളെക്കുറിച്ചാണ് സിനിമ വിശകലനം ചെയ്യുന്നത്.  മേഘാവൃതമായ ഒരു തിരശ്ശീല സ്ക്രീനിനെ പൊതിഞ്ഞു നില്‍ക്കുന്നു. രണ്ട് കുട്ടികളുടെ  കൈയിലുള്ള  ബലൂണുകളാണവ. അവര്‍ അത് പറത്തി കളിക്കുന്നു, എന്നാല്‍ അവരുടെ അച്ഛന്‍ ഇത് കാണുമ്പോൾ അവരെ ശാസിയ്ക്കുകയും ബലൂണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു. കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന ബലൂണ്‍ അവരുടെ മാതാപിതാക്കള്‍ സൂക്ഷിച്ചിരുന്ന അവസാനത്തെ രണ്ട് കോണ്ടം ആയിരുന്നു. ചെമ്മരിയാടുകളാല്‍ ചുറ്റപ്പെട്ട വിശാലമായ സ്ഥലത്ത് താമസിക്കുന്ന ഡാര്‍ഗ്യേയും ഭാര്യ ഡ്രോള്‍ക്കറും വളരെ കഷ്ടപ്പെട്ട് കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നു .  ചെമ്മരിയാടുകളെ വളര്‍ത...

ഒരു സിനിമാക്കാലത്തിന്റെ ഓർമ്മയ്ക്ക് - IFFK അനുഭവം

ഡിസംബർ  മാസത്തിൽ തിരുവനന്തപുരത്ത് മാത്രം പിടിപ്പെടുന്ന ' സിനിമാപ്പനി'. കേരള രാജ്യാന്തര ചലച്ചിത്രമേളയെ പറ്റിയുള്ള എന്റെ ധാരണ ഇതായിരുന്നു. നഗരം മുഴുവൻ ടാഗ് ഒക്കെ ഇട്ട് സ്റ്റൈലായി റോന്തു ചുറ്റുന്നവർ. എനിക്കതൊരു മായക്കാഴ്ച്ച തന്നെയായിരുന്നു.എന്നാലും എന്താണ് സംഭവം എന്ന് വലിയ പിടിയൊന്നുമില്ല. എന്നെങ്കിലും ഞാനും ടാഗൊക്കെ ഇട്ട് നടക്കും എന്നൊരു തോന്നൽ ഞാൻ പോലുമറിയാതെ മനസ്സിൽ കയറിക്കൂടി. കഴിഞ്ഞ മൂന്ന് വർഷമായി ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ മൂലം നടക്കാതെ പോയി. അങ്ങനെ കാത്തിരുന്ന് ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് ഞാനും സ്വന്തമാക്കി. ഒന്നാം ദിവസം അണിഞ്ഞൊരുങ്ങി തിയറ്ററിലെത്തിപ്പോൾ നേരം വൈകി. ചുമ്മാ വായ്നോക്കി നിൽക്കുമ്പോൾ അതാ അജോയ് യും വിഷ്ണുവും വരുന്നു. ഒരു സിനിമ കണ്ട് കഴിഞ്ഞിട്ടുള്ള വരവാണ്. തൊട്ട് പിന്നാലെ ആതിര മോളും സംഘവുമെത്തി. പക്ഷേ, ക്യൂ നിന്നതൊക്കെ വെറുതെയായി. സീറ്റില്ലാത്തതിനാൽ ഞാനും മാളവികയും ഗംഗയും ഔട്ട്‌ ! എന്തായാലും രണ്ട് സിനിമകൾ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങി. രണ്ടാം ദിവസം അവസാന നിമിഷത്തിലാണ് ഞാൻ തിയറ്ററിൽ എത്തിച്ചേർന്നത്. എങ്ങനെയൊക്കെ...

ചലച്ചിത്ര മാമാങ്കത്തിൽ ആറാടി അനന്തപുരി IFFK News Report

തിരുവനന്തപുരം:ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള അനന്തപുരി സാക്ഷ്യം വഹിച്ചു. ഡിസംബർ 6 മുതൽ 13 വരെ മേള നീണ്ടു നിന്നു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ   ചലച്ചിത്രമേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചു .  ജനകീയ സ്വഭാവമുള്ള ഒരു കലാരൂപമെന്ന നിലയില്‍ പ്രേക്ഷകരുടെ രാഷ്ട്രീയബോധത്തെ പുരോഗമനാത്മകമാക്കാൻ സിനിമയ്ക്ക് കഴിയും. സമഗ്രാധിപത്യ സ്വഭാവമുള്ള  രാഷ്ട്രീയത്തിന് ആധിപത്യമുണ്ടായാല്‍ ആ കലാരൂപത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും അതിന്റെ സത്ത നഷ്ടപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചടങ്ങിന്റെ അധ്യക്ഷൻ സാംസ്‌കാരിക മന്ത്രി എ.കെ. ബാലനായിരുന്നു. മലയാള സിനിമയുടെ ചരിത്രം ഉൾക്കൊള്ളിച്ചിട്ടുള്ള പുസ്തകത്തിന്റെ ആദ്യഭാഗം മുഖ്യമന്ത്രി കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കി പ്രകാശനം ചെയ്തു. മേയര്‍ കെ. ശ്രീകുമാര്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, ജൂറി ചെയര്‍മാന്‍ ഖെയ്‌റി ബെഷാറ, അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു,സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധ...

They Say Nothing Stays The Same IFFK Film Review -3

ജോ ഒഡഗിരി തിരക്കഥയെഴുതി സംവിധാനം ചെയ്ത ജാപ്പനീസ് സിനിമയാണ് 'അരു സെൻഡോ നോ ഹാനാഷി' . ടോയ്ചി എന്ന വൃദ്ധനായ കടത്തു വഞ്ചിക്കാരന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ഒരു കുടിലിലാണ് അദ്ദേഹം താമസിക്കുന്നത്, യാത്രക്കാരെ കൂടാതെ, ജെൻസോ എന്ന നിഷ്കളങ്കനായ ഒരു ആൺകുട്ടിയോടും അദ്ദേഹം സംവദിയ്ക്കുന്നുണ്ട്. നദിക്കു കുറുകെ ഒരു പാലം പണിയുന്നു, ഇത് അയാളെ വിഷമിപ്പിക്കുന്നു. എന്നാൽ  അബോധാവസ്ഥയിൽ കിടക്കുന്ന ഒരു പെൺകുട്ടിയെ കണ്ടെത്തി അവളെ രക്ഷിക്കുമ്പോൾ അയാൾക്ക് കൈകാര്യം ചെയ്യാൻ കൂടുതൽ ഗുരുതരമായ കാര്യങ്ങളുണ്ടാകുന്നു. ചിത്രത്തിന് ഭംഗി നൽകുന്നത് അതിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്ന മനോഹരമായ ഫ്രെയ്മുകളാണ്.മനോഹരമായ ലാൻഡ്‌സ്‌കേപ്പ് പകർത്തുന്ന അനേകം വൈഡ് ആംഗിൾ ഷോട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്.. സാംസ്കാരികമായി സമ്പന്നമായ ജാപ്പനീസ് ഗ്രാമപ്രദേശങ്ങൾ അതിന്റെ നിറഭംഗിയോടു കൂടി അവതരിപ്പിക്കുന്നു. പരമ്പരാഗത ജാപ്പനീസ് ഛായയുള്ള പശ്ചാത്തല സ്‌കോറുകളും ഈ സിനിമ ഉപയോഗിക്കുന്നു, ഇത് കാഴ്ചാനുഭവത്തെ സമൃദ്ധമാക്കിയിരിയ്ക്കുന്നു.എന്നാൽ ഒരു ശരാശരി പ്രേക്ഷകനെ സിനിമ കുറച്ച് സമയത്തിനുള്ളിൽ തന്നെ മടുപ്പിച്ച് തുടങ്ങും.. ഇതിവൃത്തം പ്രേക്ഷകനുമായ...

Pacarrette IFFK Film Review - 4

പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്ന് വെറുതെയെങ്കിലും വീമ്പിളക്കാറുള്ളവരാണ് നമ്മൾ.അല്ലെൻ ഡെബർട്ടൺ സംവിധാനം ചെയ്ത 'പക്കാറെറ്റ് ', വാർദ്ധക്യത്തിലും ചെറുപ്പമുള്ള മനസ്സ് കൊണ്ട് നടക്കുന്ന ഒരു ബാലെ നർത്തകിയുടെ കഥയാണ്.‌അഭിരുചിയും ധാരണകളും കാലത്തിനനുസരിച്ച് മാറുകയും ആ മാറ്റത്തിനൊപ്പം ലോകത്തിൽ ഒരാളുടെ പ്രസക്തി മനസിലാക്കുന്നതിനുള്ള വൈരുദ്ധ്യത്തെയും പര്യവേക്ഷണം ചെയ്യുന്നു.പക്കറെറ്റ് ഒരു ബാലെ നർത്തകിയാണ് . അവർ നൃത്തത്തിലൂടെ ആഹ്ളാദം കണ്ടെത്തുന്നത് പോലെ തന്നെ അവരുടെ നൃത്തം മറ്റുള്ളവരെക്കൊണ്ട് ആസ്വദിപ്പിയ്ക്കുവാനും അവർ തീവ്രമായി ആഗ്രഹിക്കുന്നു. തന്റെ പട്ടണത്തിന്റെ ഇരുന്നൂറാം വാർഷിക പാർട്ടിയിൽ പങ്കെടുക്കാനും  നൃത്തം അവതരിപ്പിയ്ക്കാനും  അവർ പദ്ധതിയിടുമ്പോൾ പക്കററ്റിന്റെ കഥ വികസിക്കുന്നു. നൃത്തത്തോടുള്ള അനന്തമായ സ്നേഹം അവരെ എല്ലായ്പ്പോഴും ഉന്മത്തയാക്കുകയും ചെയ്യുന്നു. ചിത്രത്തിന്റെ മൗലികമായ മുഖ്യ ആകർഷണം പക്കററ്റായി അഭിനയിക്കുന്ന മാർസെലിയ കാർട്ടാക്സോയാണ്. കഥാപാത്രത്തിന്റെ ഭൂരിഭാഗവും അത്യന്തം സൂക്ഷ്മമായ നാട്യം ആവശ്യപ്പെടുമ്പോഴും അവരുടെ അഭിനയം ഒരിക്കൽ പോലും അതിരുകടക്കുന്നില്ല. സിനിമ പുരോ...

Notre-Dame Du Nil (Our Lady Of The Nile) IFFK Film Review - 5

കിഴക്കൻ-മദ്ധ്യ ആഫ്രിക്കയുടെ മഹാതടാക പ്രദേശത്ത് സമുദ്രാതിർത്തി ഇല്ലാത്ത ഒരു ചെറിയ രാജ്യമാണ് റുവാണ്ട.ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള രാജ്യമാണിത്. സുദീർഘമായ സംഘട്ടനങ്ങളുടെയും രക്തച്ചൊരിച്ചിലിന്റെയും തുടർച്ചയായ കൂട്ട നരഹത്യയുടെയും ചരിത്രമാണ് റുവാണ്ടയ്ക്ക് ഉള്ളത്. 1970കളിലെ റുവാണ്ടയാണ് സിനിമയുടെ കഥാപരിസരം. ഒരു കത്തോലിക്ക പള്ളിയുടെ കീഴിലുള്ള ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന ഏതാനും ചില പെൺകുട്ടികൾ തമ്മിലുള്ള ഉള്ള ആഭ്യന്തര കലഹങ്ങളിലൂടെയും പിന്നീട്  ടുട്സി, ഹുട്ടു ഗോത്രങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിലൂടെയുമാണ് കഥ നീങ്ങുന്നത് . തദ്ദേശീയ സംസ്കാരത്തെ അടിച്ചമർത്തൽ, സ്വത്വപ്രതിസന്ധി, വിവാഹത്തിനു മുൻപുള്ള ലൈംഗികതയിലും ഗർഭത്തിലും പള്ളി കൈക്കൊള്ളുന്ന നിലപാടുകൾ തുടങ്ങിയ  വിഷയങ്ങളുടെ സാന്നിധ്യവും സിനിമയിലുണ്ട്.  സിനിമയെ നിരവധി അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ അധ്യായത്തിലും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ച് കഥ മുന്നോട്ട് പോകുന്നു. സ്കൂളിൽ, പെൺകുട്ടികൾക്ക് രാജ്യത്തെ ഉന്നതരാകാൻ പരിശീലനം നൽകുന്നു. വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെങ്കിലും, അ...

기생충 ( Parasite) IFFK Film Review - 6

ദക്ഷിണ കൊറിയയിലെ സോൾ നഗരത്തിൽ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളിലൂടെ  ഉള്ള സഞ്ചാരമാണ് 'പാരസൈറ്റ് '. ദക്ഷിണ കൊറിയൻ നഗരങ്ങളിൽ നിലനിൽക്കുന്ന വർഗ്ഗ വിവേചനത്തിന്റെയും സാമൂഹിക സാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയമാണ് കഥാതന്തു. സമൂഹത്തിലെ പല തട്ടിലുള്ള മനുഷ്യരുടെ പരസ്പര സമ്പർക്കത്തിലൂടെയും ഉപജീവനത്തിനായുള്ള പടവെട്ടലിനിടയിലൂടെയും പാരസൈറ്റ് മുന്നോട്ട് നീങ്ങുന്നു.  സമ്പന്നവർഗ്ഗത്തിന്റെ പ്രതിനിധിയായ പാർക്ക് കുടുംബം. അവരെ സേവിയ്ക്കുന മൂൺ- ഗ്വാങ്ങ്. നിത്യജീവിതം തട്ടിമുട്ടി നീക്കുന്ന കിം കുടുംബം. ഈ മൂന്ന് കുടുംബങ്ങൾ മൂന്ന് വർഗ്ഗങ്ങളെ പ്രതിനിധീകരിയ്ക്കുന്നു.രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം കൊറിയയെ വിഭജിച്ചതിന്റെ പാപഭാരമാണ് സാമ്രാജ്യത്വശക്തികളും മുതലാളിത്ത രാജ്യങ്ങളും അനുഭവിക്കുന്നത്. ദക്ഷിണ കൊറിയ മുതലാളിത്ത പാതയും ഉത്തര കൊറിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പാതയും സ്വീകരിച്ചു.നവലിബറൽ ആശയങ്ങളാൽ ചമയ്ക്കപ്പെട്ട മുതലാളിത്തത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ വർഗ്ഗ സമരത്തിന്റെയും അതിജീവനത്തിനായുള്ള പോരാട്ടങ്ങളുടെയും അഗ്നി പടരുന്നത് കുറച്ച് മനുഷ്യരിലൂടെയാണ്. പണവും അധികാരവും ഉള്ളവനും ഇല്ലാത്തവനു...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...

आनी मानी ( Aani Maani) IFFK Film Review - 7

കലാലയ പഠനകാലത്ത് തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട് ജയിലിൽ അകപ്പെടുകയും എട്ട് വർഷത്തിനു ശേഷം നിരപരാധിയാണെന്ന് തെളിയുകയും വിട്ടയയ്ക്കുകയും ഒടുവിൽ ബീഫ് കൈവശം വെച്ചതിന് ആൾക്കൂട്ട കൊലപാതകത്തിന് ഇരയാവുകയും ചെയ്യുന്ന അഹ്ലാഖ് അഹമ്മദ് (ഭുട്ടു) എന്ന ഉത്തർപ്രദേശ് സ്വദേശിയായ യുവാവിന്റെ കഥയാണ് 'ആനി മാനി'.യു.പിയുടെ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം. രാഷ്ട്രീയത്തിൽ കാര്യമായി പ്രവർത്തിക്കാത്തവർ പോലും രാഷ്ട്രീയ കൊലപാതകങ്ങൾക്കു പാത്രീഭവിക്കുന്ന ദാരുണ സന്ദർഭങ്ങളാണ് ആനി മാനിയിൽ വിശകലനം ചെയ്യപ്പെടുന്നത്.  പാട്ടു പാടി കറങ്ങി ഒടുവിൽ തല കറങ്ങി വീഴുന്ന, യു.പി ഗ്രാമങ്ങളിലെ കുട്ടികൾ കളിക്കുന്ന കളിയാണ് ആനി മാനി. ജീവിതവും ഈ വിധം തന്നെയാണ്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത് വരെ  സകലതും ലാഘവത്തോടെ കൈകാര്യം ചെയ്യും.എട്ട് വർഷം കഴിഞ്ഞ് ജയിൽ മോചിതനായ നായകൻ ബീഫ് നിരോധനാജ്ഞ വരുമ്പോൾ ഭാഷയറിയാത്ത കടയിലെ സഹായിയോട് പറയുന്നത് ജില്ലാധികാരിയുടെ ഭാര്യ പ്യൂണിനൊപ്പം ഒളിച്ചോടിയെന്നാണ്. തന്റെ വരുമാന മാർഗ്ഗത്തെ തടസപ്പെടുത്തുന്ന തീരുമാനമാണ് വരുന്നത് എന്ന് അയാൾ അപ്പോൾ ഉൾക്കൊള്ളുന്നില്ല. രാഷ്...

കുമ്പളങ്ങി നൈറ്റ്സ് (Kumbalangi Nights) IFFK Film Review - 8

മുഷിപ്പിയ്ക്കുന്ന നാടകീയ പരിസരങ്ങളിൽ നിന്ന് പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെ വറുചട്ടിയിലേയ്ക്ക് മലയാള സിനിമ കൂടുമാറി കഴിഞ്ഞിരിയ്ക്കുന്നു. കുമ്പളങ്ങി എന്ന ചെറിയ തുരുത്തിലെ ചേതോഹരമായ രാത്രികളിലൂടെ പ്രേക്ഷക മനസ്സുകളെ ആറാടിയ്ക്കുകയാണ് ' കുമ്പളങ്ങി നൈറ്റ്സ്' എന്ന 'ഫീൽ ഗുഡ് ' സിനിമ. കൊച്ചിയ്ക്ക് സമീപമുള്ള കുമ്പളങ്ങി എന്ന തുരുത്ത് മനുഷ്യർക്കുള്ളിൽ ഉറങ്ങുന്ന ഏകാന്തമായ തുരുത്തുകളെ പ്രതിനിധാനം ചെയ്യുന്നു. കുമ്പളങ്ങിയിലേക്കുള്ള ചെറിയ സഞ്ചാരം തന്നെയാണ് ഈ സിനിമ. എന്നാൽ യാത്രയ്ക്കൊടുവിൽ നാം നമ്മെ തന്നെ ആ കുഗ്രാമത്തിൽ തേടി അലയും, മറ്റാർക്കും അറിയാത്ത വഴികൾ തേടി.. വലയെറിഞ്ഞും കള്ളുകുടിച്ചും ലക്ഷ്യങ്ങളേതുമില്ലാതെ നീങ്ങുന്ന കുമ്പളങ്ങിയിലെ സഹോദരങ്ങള്‍ക്കിടയിലേക്കെത്തുന്ന കഥാപാത്രങ്ങളിലാണ് സിനിമയുടെ ജീവൻ.നിറഞ്ഞ ചിരിയുടെ വേഗതയുണ്ട് ആദ്യ പകുതിക്ക്. ഈ പഞ്ചായത്തിലെ ഏറ്റവും മോശം വീടാണിതെന്ന് സഹോദരങ്ങളില്‍ ഇളയവനായ ഫ്രാങ്കിക്ക് പരാതിയുള്ള വീട്ടിലാണ് സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ രണ്ടാം പകുതിയിൽ വീട്ടിൽ പുതിയ അന്തേവാസികളെത്തുന്നതോടു കൂടി കഥയുടെ ഗതി മാറുന്നു. അതിനാൽ ഒരർത്...