Skip to main content

Notre-Dame Du Nil (Our Lady Of The Nile) IFFK Film Review - 5

കിഴക്കൻ-മദ്ധ്യ ആഫ്രിക്കയുടെ മഹാതടാക പ്രദേശത്ത് സമുദ്രാതിർത്തി ഇല്ലാത്ത ഒരു ചെറിയ രാജ്യമാണ് റുവാണ്ട.ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള രാജ്യമാണിത്. സുദീർഘമായ സംഘട്ടനങ്ങളുടെയും രക്തച്ചൊരിച്ചിലിന്റെയും തുടർച്ചയായ കൂട്ട നരഹത്യയുടെയും ചരിത്രമാണ് റുവാണ്ടയ്ക്ക് ഉള്ളത്.

1970കളിലെ റുവാണ്ടയാണ് സിനിമയുടെ കഥാപരിസരം. ഒരു കത്തോലിക്ക പള്ളിയുടെ കീഴിലുള്ള ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന ഏതാനും ചില പെൺകുട്ടികൾ തമ്മിലുള്ള ഉള്ള ആഭ്യന്തര കലഹങ്ങളിലൂടെയും പിന്നീട്  ടുട്സി, ഹുട്ടു ഗോത്രങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിലൂടെയുമാണ് കഥ നീങ്ങുന്നത് . തദ്ദേശീയ സംസ്കാരത്തെ അടിച്ചമർത്തൽ, സ്വത്വപ്രതിസന്ധി, വിവാഹത്തിനു മുൻപുള്ള ലൈംഗികതയിലും ഗർഭത്തിലും പള്ളി കൈക്കൊള്ളുന്ന നിലപാടുകൾ തുടങ്ങിയ  വിഷയങ്ങളുടെ സാന്നിധ്യവും സിനിമയിലുണ്ട്. 

സിനിമയെ നിരവധി അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ അധ്യായത്തിലും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ച് കഥ മുന്നോട്ട് പോകുന്നു. സ്കൂളിൽ, പെൺകുട്ടികൾക്ക് രാജ്യത്തെ ഉന്നതരാകാൻ പരിശീലനം നൽകുന്നു. വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെങ്കിലും, അവർ ഒത്തിരി സന്തോഷവതികളായി കാണപ്പെടുന്നു.. അവർ പരസ്പരം ഊഷ്മളമായ ബന്ധം ആസ്വദിക്കുന്നു.യൂറോപ്യൻ - ഫ്രഞ്ച് ജീവിത രീതിയും മതവും പിന്തുടരാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു. ഫ്രഞ്ച് സംസാരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും പലപ്പോഴും അവരുടെ മാതൃഭാഷ ഒഴിവാക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു. ഒരു പക്ഷേ, അധ്യാപക-വിദ്യാർത്ഥി ബന്ധം കുറച്ചു കൂടി ലളിതമാക്കാനായിരിയ്ക്കാം. 
കോളനിവത്കരിക്കപ്പെട്ടവരുടെ യൂറോപ്യൻ ആരാധന മാനസികാവസ്ഥ ചിത്രീകരിക്കപ്പെടുന്ന നിരവധി ഉദാഹരണങ്ങളുമുണ്ട്.
ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ മകളായ ഗ്ലോറിയോസയ്ക്ക് അവളുടെ ആരാധന രീതികൾക്ക് വിരുധമായ സവിശേഷതകളുള്ള കന്യകാമറിയത്തിന്റെ പ്രതിമയോട് വളരെ അതൃപ്തിയുണ്ട്. പ്രതിമ പരിഷ്കരിക്കാനുള്ള അവളുടെ ശ്രമങ്ങൾ പാളിപ്പോവുകയും അവൾക്ക് പരിക്കേൽക്കുകയും പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു.സംഭവം മറച്ചു വെയ്ക്കാനായി ഗ്ലോറിയോസ ഒരു കഥ മെനയുന്നു, കുറ്റകൃത്യത്തിൽ പങ്കാളിയായ  മോഡെസ്റ്റയെ ഒരു ടുട്ട്സി സംഘം ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും, അവളുടെ ധൈര്യം അവരെ രക്ഷിച്ചു എന്നും കഥയുണ്ടാക്കി.ഇത് ഏവരുടെയും ശ്രദ്ധയും പ്രശംസയും നേടി. ടുട്‌സികൾക്കെതിരെ കാവൽ നിൽക്കാൻ ഒരു സൈനിക യൂണിറ്റ് കാമ്പസിനുള്ളിൽ നിലയുറപ്പിക്കുന്നു. ന്യൂനപക്ഷത്തിനെതിരായ ആക്രമണത്തിന് ആജ്ഞാപിക്കുമ്പോൾ ഗ്ലോറിയോസ പതുക്കെ തുറ്റ്സി വിരുദ്ധ മുഖം കാണിക്കുന്നു.
കോളനിവത്കൃത സമൂഹത്തിന്റെ സാംസ്കാരിക സംഘർഷങ്ങൾ ഗൗരവപൂർവ്വം ചിത്രീകരിച്ചിരിക്കുന്നു. ദൃശ്യപരമായി സമ്പന്നമായ ഈ ചിത്രം ലൊക്കേഷനുകളുടെ മനോഹരമായ ഭംഗി പകർത്തുന്നു. തികച്ചും സ്വാഭാവികവും സന്ദർഭോചിതവുമായി തോന്നുന്ന നർമ്മത്തിന്റെ നിറങ്ങളും സിനിമയിൽ നിറയുന്നുണ്ട്.

Comments

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

Balloon IFFK Film Review- 1

നോവലിസ്റ്റ്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ സമകാലിക ടിബറ്റന്‍ സംസ്കാരത്തിന്റെ അന്ത:സത്ത തിരിച്ചറിഞ്ഞ് പുറം ലോകത്തിനു മുൻപിൽ കൊണ്ടു വന്ന  പ്രധാന വ്യക്തികളില്‍ ഒരാളാണ് പെമ സെഡെന്‍. കുടുംബാസൂത്രണത്തിനായി ചൈന ഏര്‍പ്പെടുത്തിയ ഒറ്റ-ശിശു നയത്തിന്റെയും ബുദ്ധമത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും  കഷ്ടപ്പാടിന്‍റെയും പരിശോധനയാണ് ബലൂൺ എന്ന ചിത്രം.ഈ നയത്തിലൂടെ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങളെക്കുറിച്ചാണ് സിനിമ വിശകലനം ചെയ്യുന്നത്.  മേഘാവൃതമായ ഒരു തിരശ്ശീല സ്ക്രീനിനെ പൊതിഞ്ഞു നില്‍ക്കുന്നു. രണ്ട് കുട്ടികളുടെ  കൈയിലുള്ള  ബലൂണുകളാണവ. അവര്‍ അത് പറത്തി കളിക്കുന്നു, എന്നാല്‍ അവരുടെ അച്ഛന്‍ ഇത് കാണുമ്പോൾ അവരെ ശാസിയ്ക്കുകയും ബലൂണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു. കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന ബലൂണ്‍ അവരുടെ മാതാപിതാക്കള്‍ സൂക്ഷിച്ചിരുന്ന അവസാനത്തെ രണ്ട് കോണ്ടം ആയിരുന്നു. ചെമ്മരിയാടുകളാല്‍ ചുറ്റപ്പെട്ട വിശാലമായ സ്ഥലത്ത് താമസിക്കുന്ന ഡാര്‍ഗ്യേയും ഭാര്യ ഡ്രോള്‍ക്കറും വളരെ കഷ്ടപ്പെട്ട് കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നു .  ചെമ്മരിയാടുകളെ വളര്‍ത...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...