മുഷിപ്പിയ്ക്കുന്ന നാടകീയ പരിസരങ്ങളിൽ നിന്ന് പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെ വറുചട്ടിയിലേയ്ക്ക് മലയാള സിനിമ കൂടുമാറി കഴിഞ്ഞിരിയ്ക്കുന്നു. കുമ്പളങ്ങി എന്ന ചെറിയ തുരുത്തിലെ ചേതോഹരമായ രാത്രികളിലൂടെ പ്രേക്ഷക മനസ്സുകളെ ആറാടിയ്ക്കുകയാണ് ' കുമ്പളങ്ങി നൈറ്റ്സ്' എന്ന 'ഫീൽ ഗുഡ് ' സിനിമ.
കൊച്ചിയ്ക്ക് സമീപമുള്ള കുമ്പളങ്ങി എന്ന തുരുത്ത് മനുഷ്യർക്കുള്ളിൽ ഉറങ്ങുന്ന ഏകാന്തമായ തുരുത്തുകളെ പ്രതിനിധാനം ചെയ്യുന്നു. കുമ്പളങ്ങിയിലേക്കുള്ള ചെറിയ സഞ്ചാരം തന്നെയാണ് ഈ സിനിമ. എന്നാൽ യാത്രയ്ക്കൊടുവിൽ നാം നമ്മെ തന്നെ ആ കുഗ്രാമത്തിൽ തേടി അലയും, മറ്റാർക്കും അറിയാത്ത വഴികൾ തേടി.. വലയെറിഞ്ഞും കള്ളുകുടിച്ചും ലക്ഷ്യങ്ങളേതുമില്ലാതെ നീങ്ങുന്ന കുമ്പളങ്ങിയിലെ സഹോദരങ്ങള്‍ക്കിടയിലേക്കെത്തുന്ന കഥാപാത്രങ്ങളിലാണ് സിനിമയുടെ ജീവൻ.നിറഞ്ഞ ചിരിയുടെ വേഗതയുണ്ട് ആദ്യ പകുതിക്ക്. ഈ പഞ്ചായത്തിലെ ഏറ്റവും മോശം വീടാണിതെന്ന് സഹോദരങ്ങളില്‍ ഇളയവനായ ഫ്രാങ്കിക്ക് പരാതിയുള്ള വീട്ടിലാണ് സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ രണ്ടാം പകുതിയിൽ വീട്ടിൽ പുതിയ അന്തേവാസികളെത്തുന്നതോടു കൂടി കഥയുടെ ഗതി മാറുന്നു. അതിനാൽ ഒരർത്ഥത്തിൽ ആ വീടാണ് സിനിമയുടെ കേന്ദ്ര കഥാപാത്രം.
ഒരു 'ഫീല്‍ ഗുഡ് ' സിനിമ എന്നതിന് അപ്പുറത്ത് കൃത്യമായി രാഷ്ട്രീയം സംസാരിക്കുന്നുണ്ട് കുമ്പളങ്ങി നൈറ്റ്‌സ്. കൂടെ അമാനുഷികതകളില്ലാത്ത പച്ചയായ മനുഷ്യന്റെ ജീവിതവും തുറന്നു കാണിക്കുന്നുണ്ട്.മലയാള സിനിമയിലെ സാമ്പ്രദായിക രീതികളെ തച്ചുടയ്ക്കുന്നുണ്ട്, പല രീതികളിൽ, പല ഭാവങ്ങളിൽ.ആര്‍ക്കും വേണ്ടാത്ത പട്ടികുഞ്ഞുങ്ങളെയും പൂച്ചയെയും മറ്റും കളയുന്ന ഒരിടം. അവിടെയാണ് സജിയുടെയും ബോബിയുടെയും ബോണിയുടെയും ഫ്രാങ്കിയുടെയും വീട്. ഫ്രാങ്കി പറയുന്നുണ്ട് ആ പഞ്ചായത്തിലെ തന്നെ ഏറ്റവും ദുരന്തം വീടാണതെന്ന്. അടച്ചുറപ്പില്ലാത്ത, വാതിലുകള്‍ ഇല്ലാത്ത ഒരു വീട്.
സജിയും ബോബിയും പ്രത്യേകിച്ച് പണിയ്ക്കൊന്നും പോകാത്തവരാണ്. സുഹൃത്തായ തമിഴന്റെ ചെലവിലാണ് സജി ജീവിച്ച് പോകുന്നത്. സംസാരശേഷിയില്ലാത്ത
ബോണി സംഗീതത്തിന്റെയും ലഹരിയുടെയും ലോകത്തും ! കൂട്ടത്തിൽ ഫ്രാങ്കിയ്ക്ക് മാത്രമാണ് ദിശാബോധമുള്ളതെന്ന് തോന്നിപ്പോകും . സജി എന്ന മനുഷ്യൻ നാം നിത്യജീവിതത്തിൽ പലയിടങ്ങളിൽ വെച്ച് കാണുന്ന ഒരാളാണ്. നിരുപാധികമായി സ്നേഹിയ്ക്കാൻ മാത്രമറിയാവുന്ന ഒരു പാവം. മുഖംമൂടികളുടെ ലോകത്ത് തന്റെ നിസ്സഹായത മറച്ച് വെയ്ക്കാനറിയാതെ വിലപിക്കുന്ന സജി. ഒറ്റപ്പെടുന്നു എന്ന തോന്നലാൽ വീർപ്പുമുട്ടി സ്വയം ഉരുകുന്ന അയാൾ പ്രേക്ഷകന്റെ മനസ്സിൽ വിങ്ങലായി മാറുകയാണ്.
സിനിമയിലെ ബേബി മോളും സിമിയും പേരറിയാത്ത വിദേശ യുവതിയും തമിഴ് പെണ്‍കുട്ടിയും, മലയാള സിനിമയുടെ അച്ചിൽ വാർത്തുവെച്ച സ്ഥിരം ബോധത്തെ പൊളിച്ചടക്കുന്ന സ്ത്രീ കഥാപാത്രങ്ങളാണ്. ചേട്ടന്‍ ചമഞ്ഞ് അധികാരം സ്ഥാപിയ്ക്കാൻ ശ്രമിയ്ക്കുന്നപുരുഷനോട് ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയോടെ സംസാരിക്കണമെന്ന് പറയാന്‍ കഴിയുന്ന, സ്വന്തം നിലപാട് തീർത്തും സങ്കോചമില്ലാതെ പറയുന്ന, ഇഷ്ടം തോന്നിയവനോട് തന്നെയും കൊണ്ടേ പോകൂ എന്ന് സരസമായി പറയുന്ന സ്ത്രീകൾ .വില്ലന്റെ നിറമുള്ള ഷമ്മിയും നിഷ്കളങ്കനായ സജിയും രണ്ട് വ്യത്യസ്ത പുരുഷവിഭാഗങ്ങളുടെ പ്രതിനിധികളാണ്.ഷമ്മി നമുക്ക് ചുറ്റുമുള്ള ആണധികാരലോകത്തിന്‍റെ പരിഛേദമാണ്. സദാചാരത്തെക്കുറിച്ച് ഘോര ഘോരം പ്രസംഗിയ്ക്കുന്ന, പ്രണയത്തെ എതിര്‍ക്കുന്ന, 'സംസ്‌ക്കാരബോധം' കൊണ്ട് നടക്കുന്ന , തീന്‍ മേശയില്‍ പോലും അധികാരം സ്ഥാപിക്കുന്ന വീട്ടുപണി ചെയ്യുന്ന പുരുഷന്മാരോട് പുച്ഛമുള്ള മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഒളിഞ്ഞ് നോക്കുന്നതിൽ സുഖം കണ്ടെത്തുന്ന ഒരാള്‍. എന്നാൽ സജിയോ? സന്തോഷവും സങ്കടവും കലർപ്പില്ലാതെ പ്രകടിപ്പിയ്ക്കുന്ന ഒരു സാധു മനുഷ്യൻ.
ഈ രണ്ട് മനുഷ്യർക്കിടയിലെ ദൂരമാണ് കഥാ ശില്പം. കുമ്പളങ്ങി നൈറ്റ്സ് വെറുതെ കാണരുത് , അത് അനുഭവിയ്ക്കുക തന്നെ വേണം.. ഉയിരിൽ തൊട്ട് കൊണ്ട്..
കൊച്ചിയ്ക്ക് സമീപമുള്ള കുമ്പളങ്ങി എന്ന തുരുത്ത് മനുഷ്യർക്കുള്ളിൽ ഉറങ്ങുന്ന ഏകാന്തമായ തുരുത്തുകളെ പ്രതിനിധാനം ചെയ്യുന്നു. കുമ്പളങ്ങിയിലേക്കുള്ള ചെറിയ സഞ്ചാരം തന്നെയാണ് ഈ സിനിമ. എന്നാൽ യാത്രയ്ക്കൊടുവിൽ നാം നമ്മെ തന്നെ ആ കുഗ്രാമത്തിൽ തേടി അലയും, മറ്റാർക്കും അറിയാത്ത വഴികൾ തേടി.. വലയെറിഞ്ഞും കള്ളുകുടിച്ചും ലക്ഷ്യങ്ങളേതുമില്ലാതെ നീങ്ങുന്ന കുമ്പളങ്ങിയിലെ സഹോദരങ്ങള്‍ക്കിടയിലേക്കെത്തുന്ന കഥാപാത്രങ്ങളിലാണ് സിനിമയുടെ ജീവൻ.നിറഞ്ഞ ചിരിയുടെ വേഗതയുണ്ട് ആദ്യ പകുതിക്ക്. ഈ പഞ്ചായത്തിലെ ഏറ്റവും മോശം വീടാണിതെന്ന് സഹോദരങ്ങളില്‍ ഇളയവനായ ഫ്രാങ്കിക്ക് പരാതിയുള്ള വീട്ടിലാണ് സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ രണ്ടാം പകുതിയിൽ വീട്ടിൽ പുതിയ അന്തേവാസികളെത്തുന്നതോടു കൂടി കഥയുടെ ഗതി മാറുന്നു. അതിനാൽ ഒരർത്ഥത്തിൽ ആ വീടാണ് സിനിമയുടെ കേന്ദ്ര കഥാപാത്രം.
ഒരു 'ഫീല്‍ ഗുഡ് ' സിനിമ എന്നതിന് അപ്പുറത്ത് കൃത്യമായി രാഷ്ട്രീയം സംസാരിക്കുന്നുണ്ട് കുമ്പളങ്ങി നൈറ്റ്‌സ്. കൂടെ അമാനുഷികതകളില്ലാത്ത പച്ചയായ മനുഷ്യന്റെ ജീവിതവും തുറന്നു കാണിക്കുന്നുണ്ട്.മലയാള സിനിമയിലെ സാമ്പ്രദായിക രീതികളെ തച്ചുടയ്ക്കുന്നുണ്ട്, പല രീതികളിൽ, പല ഭാവങ്ങളിൽ.ആര്‍ക്കും വേണ്ടാത്ത പട്ടികുഞ്ഞുങ്ങളെയും പൂച്ചയെയും മറ്റും കളയുന്ന ഒരിടം. അവിടെയാണ് സജിയുടെയും ബോബിയുടെയും ബോണിയുടെയും ഫ്രാങ്കിയുടെയും വീട്. ഫ്രാങ്കി പറയുന്നുണ്ട് ആ പഞ്ചായത്തിലെ തന്നെ ഏറ്റവും ദുരന്തം വീടാണതെന്ന്. അടച്ചുറപ്പില്ലാത്ത, വാതിലുകള്‍ ഇല്ലാത്ത ഒരു വീട്.
സജിയും ബോബിയും പ്രത്യേകിച്ച് പണിയ്ക്കൊന്നും പോകാത്തവരാണ്. സുഹൃത്തായ തമിഴന്റെ ചെലവിലാണ് സജി ജീവിച്ച് പോകുന്നത്. സംസാരശേഷിയില്ലാത്തബോണി സംഗീതത്തിന്റെയും ലഹരിയുടെയും ലോകത്തും ! കൂട്ടത്തിൽ ഫ്രാങ്കിയ്ക്ക് മാത്രമാണ് ദിശാബോധമുള്ളതെന്ന് തോന്നിപ്പോകും . സജി എന്ന മനുഷ്യൻ നാം നിത്യജീവിതത്തിൽ പലയിടങ്ങളിൽ വെച്ച് കാണുന്ന ഒരാളാണ്. നിരുപാധികമായി സ്നേഹിയ്ക്കാൻ മാത്രമറിയാവുന്ന ഒരു പാവം. മുഖംമൂടികളുടെ ലോകത്ത് തന്റെ നിസ്സഹായത മറച്ച് വെയ്ക്കാനറിയാതെ വിലപിക്കുന്ന സജി. ഒറ്റപ്പെടുന്നു എന്ന തോന്നലാൽ വീർപ്പുമുട്ടി സ്വയം ഉരുകുന്ന അയാൾ പ്രേക്ഷകന്റെ മനസ്സിൽ വിങ്ങലായി മാറുകയാണ്.
സിനിമയിലെ ബേബി മോളും സിമിയും പേരറിയാത്ത വിദേശ യുവതിയും തമിഴ് പെണ്‍കുട്ടിയും, മലയാള സിനിമയുടെ അച്ചിൽ വാർത്തുവെച്ച സ്ഥിരം ബോധത്തെ പൊളിച്ചടക്കുന്ന സ്ത്രീ കഥാപാത്രങ്ങളാണ്. ചേട്ടന്‍ ചമഞ്ഞ് അധികാരം സ്ഥാപിയ്ക്കാൻ ശ്രമിയ്ക്കുന്നപുരുഷനോട് ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയോടെ സംസാരിക്കണമെന്ന് പറയാന്‍ കഴിയുന്ന, സ്വന്തം നിലപാട് തീർത്തും സങ്കോചമില്ലാതെ പറയുന്ന, ഇഷ്ടം തോന്നിയവനോട് തന്നെയും കൊണ്ടേ പോകൂ എന്ന് സരസമായി പറയുന്ന സ്ത്രീകൾ .വില്ലന്റെ നിറമുള്ള ഷമ്മിയും നിഷ്കളങ്കനായ സജിയും രണ്ട് വ്യത്യസ്ത പുരുഷവിഭാഗങ്ങളുടെ പ്രതിനിധികളാണ്.ഷമ്മി നമുക്ക് ചുറ്റുമുള്ള ആണധികാരലോകത്തിന്‍റെ പരിഛേദമാണ്. സദാചാരത്തെക്കുറിച്ച് ഘോര ഘോരം പ്രസംഗിയ്ക്കുന്ന, പ്രണയത്തെ എതിര്‍ക്കുന്ന, 'സംസ്‌ക്കാരബോധം' കൊണ്ട് നടക്കുന്ന , തീന്‍ മേശയില്‍ പോലും അധികാരം സ്ഥാപിക്കുന്ന വീട്ടുപണി ചെയ്യുന്ന പുരുഷന്മാരോട് പുച്ഛമുള്ള മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഒളിഞ്ഞ് നോക്കുന്നതിൽ സുഖം കണ്ടെത്തുന്ന ഒരാള്‍. എന്നാൽ സജിയോ? സന്തോഷവും സങ്കടവും കലർപ്പില്ലാതെ പ്രകടിപ്പിയ്ക്കുന്ന ഒരു സാധു മനുഷ്യൻ.
ഈ രണ്ട് മനുഷ്യർക്കിടയിലെ ദൂരമാണ് കഥാ ശില്പം. കുമ്പളങ്ങി നൈറ്റ്സ് വെറുതെ കാണരുത് , അത് അനുഭവിയ്ക്കുക തന്നെ വേണം.. ഉയിരിൽ തൊട്ട് കൊണ്ട്..
Comments
Post a Comment