Skip to main content

आनी मानी ( Aani Maani) IFFK Film Review - 7

കലാലയ പഠനകാലത്ത് തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട് ജയിലിൽ അകപ്പെടുകയും എട്ട് വർഷത്തിനു ശേഷം നിരപരാധിയാണെന്ന് തെളിയുകയും വിട്ടയയ്ക്കുകയും ഒടുവിൽ ബീഫ് കൈവശം വെച്ചതിന് ആൾക്കൂട്ട കൊലപാതകത്തിന് ഇരയാവുകയും ചെയ്യുന്ന അഹ്ലാഖ് അഹമ്മദ് (ഭുട്ടു) എന്ന ഉത്തർപ്രദേശ് സ്വദേശിയായ യുവാവിന്റെ കഥയാണ് 'ആനി മാനി'.യു.പിയുടെ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം.

രാഷ്ട്രീയത്തിൽ കാര്യമായി പ്രവർത്തിക്കാത്തവർ പോലും രാഷ്ട്രീയ കൊലപാതകങ്ങൾക്കു പാത്രീഭവിക്കുന്ന ദാരുണ സന്ദർഭങ്ങളാണ് ആനി മാനിയിൽ വിശകലനം ചെയ്യപ്പെടുന്നത്. 
പാട്ടു പാടി കറങ്ങി ഒടുവിൽ തല കറങ്ങി വീഴുന്ന, യു.പി ഗ്രാമങ്ങളിലെ കുട്ടികൾ കളിക്കുന്ന കളിയാണ് ആനി മാനി. ജീവിതവും ഈ വിധം തന്നെയാണ്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത് വരെ  സകലതും ലാഘവത്തോടെ കൈകാര്യം ചെയ്യും.എട്ട് വർഷം കഴിഞ്ഞ് ജയിൽ മോചിതനായ നായകൻ ബീഫ് നിരോധനാജ്ഞ വരുമ്പോൾ ഭാഷയറിയാത്ത കടയിലെ സഹായിയോട് പറയുന്നത് ജില്ലാധികാരിയുടെ ഭാര്യ പ്യൂണിനൊപ്പം ഒളിച്ചോടിയെന്നാണ്. തന്റെ വരുമാന മാർഗ്ഗത്തെ തടസപ്പെടുത്തുന്ന തീരുമാനമാണ് വരുന്നത് എന്ന് അയാൾ അപ്പോൾ ഉൾക്കൊള്ളുന്നില്ല. രാഷ്ട്രീയ അവബോധമില്ലാത്ത ഇത്തരത്തിൽ ഉള്ള ലക്ഷക്കണക്കിന് മനുഷ്യർ യുപിയിലുണ്ട്. പ്രശ്നം തിരിച്ചറിയുമ്പോഴേയ്ക്കും അവർ  പ്രതികരണ ശേഷി നഷ്‌ടപ്പെടും വിധം ബന്ധിക്കപ്പെട്ടിരിയ്ക്കും.

അതിനോടൊപ്പം നായകനും ഭാര്യയും തമ്മിലുള്ള മനോഹരമായ പ്രണയം സിനിമ സുന്ദരമായി വരച്ചു കാണിക്കുന്നുണ്ട്. മധ്യവര്‍ഗ കുടുംബത്തിന്റെ ആകുലതകളും സന്തോഷവുമെല്ലാം നിറഞ്ഞു നിൽക്കുന്നു . ക്ലൈമാക്‌സില്‍ ഭുട്ടുവിന്റെ ശരിയായ പേര്, ഒരു അനൗണ്‍സറുടെ മേലങ്കിയണിഞ്ഞ് അവന്റെ പിതാവ് തന്നെ പറയുമ്പോള്‍ പ്രേക്ഷനുണ്ടാവുന്ന തരിപ്പിലാണ് സിനിമ അതിന്റെ  തീവ്ര രാഷ്ട്രീയം പറഞ്ഞു വയ്ക്കുന്നത്. 

ഇന്ത്യയിലെ മധ്യവർഗ കുടുംബങ്ങളിലെ എല്ലാ വികാരങ്ങളും വിചാരങ്ങളും സമാനമാണ് , അതിനാൽ തന്നെ ഇത്രയും സങ്കീർണമായ വിഷയം പ്രേക്ഷകർ സ്വീകരിച്ചു. തന്റെ അല്ലെങ്കിൽ അയൽപക്കത്തെ ആളുടെ കഥ എന്ന രീതിയിലാണ് ആഖ്യാനം ചെയ്യപ്പെട്ടിരിയ്ക്കുന്നത്. മൗലികാവകാശങ്ങൾ പോലും നിഷേധിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കുന കാലഘട്ടത്തിൽ സമൂഹത്തിനോട് തുറന്നു സംസാരിയ്ക്കുന്ന ഈ ചിത്രം അണിയിച്ചൊരുക്കാൻ സംവിധായകൻ കാണിച്ച ധൈര്യം പ്രശംസനീയമാണ്. വേലി തന്നെ വിള കക്കുമ്പോൾ അത് കണ്ടു നിൽക്കാതെ, കണ്ടില്ലെന്നു നടിക്കാതെ ശബ്ദമുയർത്തുന്നവർ ഈ നാട്ടിലുണ്ട് എന്ന അറിവ് തന്നെ സന്തോഷം നൽകുന്നു. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സാംസ്കാരിക ,രാഷ്ട്രീയ സൗന്ദര്യശാസ്ത്രപരമായ ധാരണകളെ  പ്രതിനിധാനത്തിലൂടെ സാധൂകരിക്കുകയും, ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്നവയെ നേരത്തെ കണ്ടറിഞ്ഞ് ആദ്യ പ്രചാരകർ ആവുകയും ചെയ്യുക എന്നതാണ് സിനിമ എന്ന ഉല്പന്നത്തിന്റെ വിജയ സമവാക്യം എന്നത് ആനി മാനി' തെളിയിക്കുന്നു.

Comments

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

ആകാശം നഷ്ടപ്പെട്ട ദേശാടനക്കിളികൾ

എല്ലാ കോലാഹലങ്ങളിൽ നിന്നും മാറി നിന്ന് ചുറ്റുമൊന്ന് ഉറ്റുനോക്കാൻ കൊതി തോന്നിയ നിമിഷങ്ങളിലെല്ലാം വായിച്ചതും അറിഞ്ഞതും പത്മരാജൻ കഥകളാണ്.കഥകളിൽ നിന്ന് പിന്നെ സിനിമകളും.. മലയാളത്തിൽ പ്രണയത്തിന്റെ ആഘോഷം വാക്കാൽ തീർത്ത എഴുത്തുകാരൻ എന്നതിലുപരി, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിലെ മൂല്യബോധങ്ങളെ തന്നെ തച്ചുടയ്ക്കുന്ന രീതിയിൽ പ്രേക്ഷക മനസുകളിൽ പ്രതിഷ്ഠിച്ച ഒരേ ഒരു സംവിധായകനാണ് പത്മരാജൻ. സാലിയുടെയും നിർമ്മലയുടെയും കഥ പറയുന്ന 'ദേശാടനക്കിളി കരയാറില്ല' സാമ്പ്രദായിക സിനിമ ശൈലിയെ ഉടച്ചു വാർത്ത ചിത്രമായിരുന്നു. പെൺകുട്ടികൾ തമ്മിൽ പ്രണയിക്കുമെന്നും അവർക്ക് പറക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കാവ്യാത്മകമായി പറയുന്ന പത്മരാജൻ മാജിക്ക് !  മുറിപ്പാവാടയിട്ട്, മുടി മെടഞ്ഞിട്ട്,സാഹചര്യങ്ങളോട് കലഹിച്ച് നടക്കുന്ന രണ്ട് പെൺകുട്ടികൾ . കൗമാരക്കാരികളായ സ്കൂൾ വിദ്യാർത്ഥിനികൾ,സാലിയും നിർമ്മലയും. മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന അവർ പരസ്പരം താങ്ങും തണലുമാകുന്നു. സൗഹൃദത്തിനപ്പുറം മറ്റൊരു തലമുള്ള ബന്ധമാണവരുടേതെന്ന് ആദ്യ പകുതിയിൽ തന്നെ വ്യക്തമാണ്. സാലി നിർമ്മലയ്ക്ക് നൽകുന്ന സുരക്ഷിതത്വം , അവർ തമ്മ...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...